When the life woven in streaks of dreams
craft patterns blending colors for tomorrow,
my memories from the past melts
along with the mist, past my faded vision.
My thoughts, like the waves that erase foot prints
never stop caressing my mind, to hold the bloom for ever.
My heart, like the reflections on dew drops
never stop following light, kindling the flare within
Like a lone child building the castle on the shore
far from the tide and the lingering wind,
hoping the night will drop its jewels over
I sit waiting in the shade left by the wise.
and ......
When I see the moon in full glory
Making mystic shadows on the flower buds eager to bloom
And the leaves start to stir the air making breeze that loom
To kiss me and hug me with its amorous wings
Slipping me in to a delusion, If I am for certain or in a dream

Showing posts with label Malayalam Poems. Show all posts
Showing posts with label Malayalam Poems. Show all posts
Saturday, September 21, 2013
പനിനീർ പൂവ് (കവിത) /Malayalam Poem
കാർമുകിലിൻ മനമുരുകി
ഓർമകളിൽ നനവായി
കരയാൻ മറന്നൊരു കിളിപോലെ
തിരയുന്നു ഞാൻ അറിയാതാരെയോ
വിട ചൊല്ലിയ സൂര്യന്റെ മിഴിനീർ
കടലിൻ തിരയായി വന്ന സന്ധ്യയിൽ
അറിയാതണഞ്ഞ കാറ്റിൻ കുളിരിൽ
പറയാത്ത വാക്കിൻ ധ്വനിയായി ഞാൻ
നിറങ്ങൾ മായുന്ന സ്മൃതിയിൽ
നിനവായി വന്ന നിലാവിൽ
വിരിയും പനിനീർ പൂവേ നീ
പാടൂ എനിക്കായി ഒരു പ്രേമഗാനം
Labels:
Malayalam Poems
Sunday, September 15, 2013
അമ്മ (Mother)
അമ്മ
ആയിരം താരങ്ങൾ ഒന്നിച്ചുണരുന്ന
ആകാശമാണെന്റെ അമ്മ
അതിൽ-ഒത്തിരി സ്നേഹം തുളുംബുന്ന
ആവണി-തിങ്കളാണാ ഹൃദയം
-
ആയിരം കാതമകലെ ഞാനേകനായി
അറിയാതെ ഓർമ്മകൾ ഈറനിൽ കുതിരവേ
കുളിർ-തെന്നലായി വന്നെന്നെ തൊട്ട് തഴുകുന്ന
നൈർമല്യ വാത്സല്യ-മാണെന്റെ അമ്മ
-
ഉറങ്ങാത്ത രാവിന്റെ വ്യഥയിൽ
ഉണരാത്ത പകലിന്റെ നോവിൽ
നിറമാർന്ന നിഴലായി നിൽക്കും
വിറയാർന്ന വിരലാൽ തലോടും
-
കനലായി എരിയും മനസിൽ
തോരാത്ത മഴയായി പൊഴിയും
അലിവായി അറിവായി ആനന്ദമായി
സ്നേഹാമൃതുമായി അണയുമെന്നമ്മ
-
ഇരുളിന്റെ ചുവരിൽ ഞാൻ കോറിയ വരകളിൽ
എൻ നിശ്വസമറിയുന്ന അമ്മയെ
ആകാശപ്പറവകൾ ആയിരം ചേർന്നാലും
അതിലേതാണ് സ്വന്തമെന്നറിയും അമ്മയെ
അറിയാതെ-പൊയി ഞാനൊരായിരം വേളയിൽ
കാണാതെ പോയി അഹം-എന്നിൽ നുരയവേ
-
ഇന്നീ രാവിൽ ആകാശ ദീപങ്ങൾ
കാർമേഘപാളിക്ക് പിന്നിൽ മറയുംബോൾ
അറിയാതടയുമെൻ മിഴികൾക്ക് മുന്നിൽ
തെളിയുന്നു... ആ മുഖം... എന്നെയും നോക്കി
My Mother is the sky
where thousands of stars wakeup instantaneously
Her heart is like the beautiful full moon
spilling love.
Labels:
Malayalam Poems
Thursday, September 20, 2012
Malayalam Poem: ഏകാകി (aekaki)
നക്ഷത്രങ്ങള്‍ മറന്നുപോയ ഈ രാത്രിയില്‍
അവസാനത്തെ മിന്നാമിനുങ്ങും പറന്നുപോയി
കാര്‍മേഘം മൂടിയ എന്‍റെ മനസ്സില്‍
പുതുമഴയായി ഒരു സ്വപ്നമെങ്കിലും വരുമോ?
-
ശിശിരത്തില്‍ ഇലകൊഴിഞ്ഞു നഗ്നമാക്കിയ ആ മരത്തില്‍
ഏകയായി പാടാന്‍ മറന്ന് ആരെയോ കാത്തിരിക്കുന്ന
കുയിലിന്‍റെ ഗദ്ഗദം മാത്രം എന്‍റെ കാതുകളില്‍ മുഴങ്ങുന്നു
-
നിസ്സംഗമായി ഒഴുകുന്ന ഈ കുഞ്ഞരുവിയില്‍
എന്‍റെ കണ്ണീരും ഓര്‍മ്മകള്‍ക്കൊപ്പം ഇരുട്ടിലൂടെ ഒഴുകുന്നു
-
വിജനമായ ഈ പൂന്തോപ്പില്‍ വിടരാന്‍ വെമ്പുന്ന മുല്ലമോട്ടുകളില്‍
ഞാന്‍ എന്‍റെ മുഖം ചേര്‍ത്ത് പിടിക്കട്ടെ
അത് വിരിയുന്ന ആ നിമിഷം ..
ഞാന്‍ അതിന്‍റെ സുഗന്ധം ആവഹിചെടുക്കും
പ്രഭാതത്തിന്‍റെ കിരണങ്ങളെ ആ ഇലകളിലെ മഞ്ഞുത്തുള്ളികള്‍ മഴവില്ലായി
എന്‍റെ മനസ്സില്‍ വിരിയിക്കട്ടെ
---------------------------------------
Translated to Hindi by Prof (Dr. Thomas Mukalayil)
इस रात में जिसे तारे भी भूला बैठा है आकरी जुगनू भी उड़ चला है
काले काले बाधालों से घिरे मेरे दिल मैं सपना एक आएगा पहली बारिश के रूप में
जाड़े में पते चद्दे नंगे पेड़ के डाली पे अकेली बैठी कोयल गाना भूली
किसी की बात जोहती रहती है अपनी uski गदगद भाव मेरे कानों में गूंजती है
इस चरनी में जो निसंग हो कर बहती ही रहती है यादो की साथ मेरे आसू भी बैठे रहते है
इस सुनसान फुलवारी में गिलने को उदावली चमेली की कालियों के साथ उपने चेहरे को
लगालू ज्यों ही वे घिली में उनकी सुवास को सून्गा कर आत्मसंस्कार कर लूँगा
उषा की किरणों उसके पतों पर पड़ी तुषार बिन्दुवों से मिल कर
इन्द्र धनुष बन कर मेरे मन में खिल उड़े
..
Labels:
Malayalam Poems
Saturday, September 15, 2012
Malayalam Poem: ഇന്നലെ കണ്ട സ്വപ്നം (Innale Kanda Swapnam)
ഇന്നലെ കണ്ട സ്വപ്നം ഇനിയും ആവര്‍ത്തിക്കുമോ?
മുന്നാലെ പോയവര്‍ വഴിവിളക്കണക്കുമോ?
റാന്തല്‍ വെളിച്ചം പൂന്തിങ്കളിന് അല്‍പായുസാകുമോ?
വിടരുന്ന പൂവിന് ശലഭങ്ങള്‍ ശല്യമാകുമോ? -----
കാലം സമയാശ്വത്തിലെ യാത്രയില്‍ ദുരിതത്തിന്‍ വിത്തുവിതച്ചു അത്യാഗ്രഹത്തിന്‍ പേമാരിയില്‍ അവ വളര്‍ന്നുയര്‍ന്നു
സത്യത്തിനു തിമിരമുള്ളോര്‍ ഭലങ്ങള്‍ കൊയിതെടുക്കുന്നു
കച്ചവടക്കണ്ണുമായി പാഞ്ഞടുക്കുന്നു ചൂഷകര്‍
പകല്‍ വെളിച്ചത്തില്‍ മുടന്തി യാചിച്ചവന്‍, ഇരുട്ടില്‍ കോമരം തുള്ളുന്നു
ഭീതിയുടെ കൊടുംകാറ്റില്‍ തണല്‍മരങ്ങള്‍ കടപുഴകുന്നു
അധികാര കസേരതന്‍ നിഴലിനും ചുടുചോര തന്‍ ഗന്ധം
നീതി തന്‍ തുലാസില്‍ തുലാഭാരം നടത്തുന്നു ന്യായാധിപര്‍ -
മാറ്റത്തിന്‍ കുപ്പായമണിഞ്ഞ ജ്ഞാനികള്‍ ചെകുത്താന് കിരീടം വയ്ക്കുന്നു ശീലാവതി ചമഞ്ഞവര്‍ അഗ്നിശുദ്ധി വരുത്തി സീതയെ കാട്ടിലേയ്ക്കയക്കുന്നു -
പാഞ്ചാലി സ്വയം വിവസ്ത്രയായി, പാണ്ഡവര്‍ കൈകോട്ടിച്ചിരിക്കുന്നു ചക്രവ്യുഹത്തില്‍ അകപ്പെട്ട അഭിമന്ന്യു കൌരവരോട് മാപ്പ് ചോദിക്കുന്നു
ദേവാലയങ്ങളില്‍ മെഴുതിരി കത്തിച്ചു കീര്‍ത്തനം പാടുന്നു യുദാസിന്
വിളറി പിടിച്ച നായകള്‍ നാണത്താല്‍ മൌനം ഭജിക്കുന്നു
നാളത്തെ സ്വപ്നം പുത്തനാകട്ടെ
മുന്നാലെ പോയവര്‍ വഴി വിളക്കാകട്ടെ
റാന്തല്‍ വെളിച്ചം പൂന്തിങ്കളിന് പകിട്ടേകട്ടെ
വിടരുന്ന പൂവിന് ശലഭങ്ങള്‍ കൂട്ടായിടട്ടെ

Subscribe to:
Posts (Atom)