Social Icons

Awards


When the life woven in streaks of dreams
craft patterns blending colors for tomorrow,
my memories from the past melts
along with the mist, past my faded vision.

My thoughts, like the waves that erase foot prints
never stop caressing my mind, to hold the bloom for ever.
My heart, like the reflections on dew drops
never stop following light, kindling the flare within

Like a lone child building the castle on the shore
far from the tide and the lingering wind,
hoping the night will drop its jewels over
I sit waiting in the shade left by the wise.


and ......


When I see the moon in full glory

Making mystic shadows on the flower buds eager to bloom

And the leaves start to stir the air making breeze that loom

To kiss me and hug me with its amorous wings

Slipping me in to a delusion, If I am for certain or in a dream




Sunday, September 15, 2013

അമ്മ (Mother)


അമ്മ

ആയിരം താരങ്ങൾ ഒന്നിച്ചുണരുന്ന
ആകാശമാണെന്റെ അമ്മ
അതിൽ-ഒത്തിരി സ്നേഹം തുളുംബുന്ന
ആവണി-തിങ്കളാണാ ഹൃദയം
-
ആയിരം കാതമകലെ ഞാനേകനായി
അറിയാതെ ഓർമ്മകൾ ഈറനിൽ കുതിരവേ
കുളിർ-തെന്നലായി വന്നെന്നെ തൊട്ട് തഴുകുന്ന
നൈർമല്യ വാത്സല്യ-മാണെന്റെ  അമ്മ
-
ഉറങ്ങാത്ത രാവിന്റെ വ്യഥയിൽ
ഉണരാത്ത പകലിന്റെ നോവിൽ
നിറമാർന്ന നിഴലായി നിൽക്കും
വിറയാർന്ന വിരലാൽ തലോടും
-
കനലായി എരിയും മനസിൽ
തോരാത്ത മഴയായി പൊഴിയും
അലിവായി അറിവായി ആനന്ദമായി
സ്നേഹാമൃതുമായി അണയുമെന്നമ്മ
-
ഇരുളിന്റെ ചുവരിൽ ഞാൻ കോറിയ വരകളിൽ
എൻ നിശ്വസമറിയുന്ന അമ്മയെ
ആകാശപ്പറവകൾ ആയിരം ചേർന്നാലും
അതിലേതാണ് സ്വന്തമെന്നറിയും അമ്മയെ
അറിയാതെ-പൊയി ഞാനൊരായിരം വേളയിൽ
കാണാതെ പോയി അഹം-എന്നിൽ നുരയവേ
-
ഇന്നീ രാവിൽ ആകാശ ദീപങ്ങൾ
കാർമേഘപാളിക്ക്‌ പിന്നിൽ മറയുംബോൾ
അറിയാതടയുമെൻ മിഴികൾക്ക്  മുന്നിൽ
തെളിയുന്നു... ആ മുഖം... എന്നെയും നോക്കി

My Mother is the sky 
where thousands of stars wakeup instantaneously
Her heart is like the beautiful full moon 
spilling love.

No comments:

Post a Comment